യദുകൃഷ്ണൻ
Posted On
date_range Updated On
date_range യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ
അന്തിക്കാട്: രാസലഹരി വിൽപ്പന നടത്തിയതിനും ഉപയോഗിക്കുന്നതിനും പൊലീസിൽ പരാതി കൊടുത്തതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മനക്കൊടി മഠത്തിൽ വീട്ടിൽ യദുകൃഷ്ണനെയാണ് (26 ) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കാട്ടുതീണ്ടി വീട്ടിൽ ആകാശ് കൃഷ്ണയാണ് (24) അന്തിക്കാട് പൊലീസിൽ പരാതികൊടുത്തത്. ഇതിന്റെ വിരോധത്തിൽ ഫെബ്രുവരി അഞ്ചിന് രാത്രി 10.30 ന് ഇയാളെ ആക്രമിക്കുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ബലമായി കഞ്ചാവ് ബീഡി വലിപ്പിച്ചെന്നുമാണ് കേസ്.
ചുള്ളിപ്പറമ്പിൽ വീട്ടിൽ കുടു എന്ന അഭിഷേക് (22) എന്നയാളെ നേരത്തെ പിടികൂടി ജയിലിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.