തിങ്കളാഴ്ച രാവിലെ ഉദ്യോഗസ്ഥരാരും എത്താതിരുന്ന കോർപറേഷൻ സോണൽ ഓഫിസ്
തൃശൂർ: ഉദ്യോഗസ്ഥരെല്ലാം മുഖ്യമന്ത്രിയുടെ പരിപാടിക്ക് പോയതോടെ കോർപറേഷൻ സോണൽ ഓഫിസിൽ ജീവനക്കാരില്ലാതായെന്ന് ആക്ഷേപം. മുൻകൂട്ടി അറിയിക്കുകയോ ഉച്ചവരെ അവധി പ്രഖ്യാപിക്കുകയോ ചെയ്യാതെ ഉദ്യോഗസ്ഥർ ഓഫിസിലില്ലായതോടെ സേവനങ്ങൾക്കായെത്തിയ പൊതുജനം പ്രയാസപ്പെട്ടതായും ആക്ഷേപമുയർന്നു. ഒല്ലൂക്കര സോണൽ ഓഫിസിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
സെക്യൂരിറ്റി ജീവനക്കാരനും കാഷ്യറും അല്ലാതെ ആരും ഓഫിസിൽ ഉണ്ടായിരുന്നില്ലെന്ന് മുൻ കൗൺസിലർ കൂടിയായ അബ്ദുൽ മുത്തലിഫ് പറഞ്ഞു. വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയുടെ മറുപടി വാങ്ങുന്നതിനാണ് ഓഫിസിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥർ കൂട്ടത്തോടെ പോകുകയാണെങ്കിൽ മുൻകൂർ അറിയിക്കുകയോ പ്രത്യേക അനുമതിയെടുത്ത് ഉച്ച വരെ അവധി പ്രഖ്യാപിക്കുകയോ ചെയ്തിരുന്നുവെങ്കിൽ ജനങ്ങളുടെ പ്രയാസം ഒഴിവാകുമായിരുന്നു. തൃശൂർ കോർപറേഷന്റെ വാട്ടർ എഫിഷ്യന്റ് തൃശൂർ പദ്ധതി നാടിന് സമർപ്പിക്കുന്ന ചടങ്ങിനാണ് ഉദ്യോഗസ്ഥർ പോയതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.