ആമ്പല്ലൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ വടം കെട്ടി വാഹനങ്ങള്‍ തടയുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. ടോള്‍ നല്‍കാതെ കടന്നു പോകുന്ന വാഹനങ്ങളെ പെട്ടെന്ന് പിടികൂടാന്‍ ബൂത്തിന് കുറുകെ കയര്‍ ഉപയോഗിച്ച് തടയുന്നതാണ് വാഹനയാത്രികരുടെ പ്രതിഷേധത്തിനിടയാക്കുന്നത്. കയര്‍ കെട്ടി വാഹനങ്ങള്‍ തടയുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും.
മിക്കവാറും മുന്‍ചക്രങ്ങള്‍ കടന്നശേഷമായിരിക്കും ജീവനക്കാര്‍ വടം വലിക്കുന്നത്. വലിയ വടം വാഹനങ്ങളുടെ ചക്രങ്ങള്‍ക്കിടയില്‍ കുരുങ്ങുമെന്ന ആശങ്കയാണ് വാഹനയാത്രികര്‍ക്ക്. കഴിഞ്ഞ ദിവസം സിനിമ സംവിധായകന് നിഷാദിെൻറ വാഹനം ടോള്‍ നല്‍കിയിട്ടും ഇത്തരത്തില്‍ തടഞ്ഞതിനാല്‍ വാഹനത്തിന് കേടുപാട് സംഭവിച്ചിരുന്നു. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലത്രേ.ടോള്‍ കമ്പനിയുടെ നടപടികളില്‍ നിരവധി പരാതികള്‍ ഉണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടാകാറില്ല.
പാലിയേക്കര ടോൾ പ്ലാസ ബൂത്തിൽ വാഹനങ്ങളെ വടംവെച്ച് കുരുക്കിട്ട് തടയുന്നനെതിരെ പൊലീസും ജില്ല ഭരണകൂടവും നടപടി സ്വീകരിക്കണമെന്നും ഡി.സി.സി വൈസ് പ്രസിഡൻറും ഡി.സി.സിയുടെ ടോൾ ഉപസമിതി ചെയർമാനുമായ ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്കും കലക്ടർക്കും ജോസഫ് ടാജറ്റ് കത്ത് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.