തകർന്ന അക്കിക്കാവ് റോഡ്
പെരുമ്പിലാവ്: കടവല്ലൂർ പഞ്ചായത്ത് 14ാം വാർഡിലെ അക്കിക്കാവ് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. ആൽത്തറ പുത്തംകുളം മേഖലയിൽനിന്ന് പന്നിത്തടം കേച്ചേരി ബൈപാസിലേക്കുള്ള എളുപ്പ മാർഗമാണിത്. മഴ കനത്തതോടെ റോഡിൽ വൻ കുഴികളാണ് രൂപപ്പെട്ടത്. വെള്ളം കെട്ടിനിന്നതാണ് തകർച്ച കൂടാൻ കാരണം. ഒരു വശത്ത് കാന നിർമിച്ചിട്ടുണ്ടെങ്കിലും മണ്ണൊലിച്ച് വന്ന് അവ മൂടി വെള്ളം കെട്ടിനിൽക്കുകയാണ്.
നാട്ടുകാർ പഞ്ചായത്തിൽ നിരവധി തവണ പരാതി നൽകിയെങ്കിലും പരിഹാരമായിട്ടില്ല. റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾെപ്പടെയുള്ളവ അപകടത്തിൽപ്പെടുന്നത് പതിവാണ്. അമ്പതോളം മീറ്റർ റോഡ് പൂർണമായി തകർന്ന അവസ്ഥയാണ്. ഉടൻ സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.