അടിച്ചിൽ തൊട്ടിയിലെ ശിവനെ ആംബുലൻസിൽ എത്തിക്കുന്നു
Posted On
date_range Updated On
date_range കാട്ടാന ആക്രമണത്തിൽ ആദിവാസിക്ക് പരിക്ക്
അതിരപ്പിള്ളി: കാട്ടാന ആക്രമണത്തിൽ ആദിവാസിക്ക് പരിക്കേറ്റു. അടിച്ചിൽതൊട്ടി ഊരിലെ ശിവനാണ് (50) പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. ജോലികഴിഞ്ഞ് ഊരിലേക്ക് വരുന്നവഴി ഇയാൾ കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു. ആക്രമണത്തിൽ വാരിയെല്ല് ഒടിഞ്ഞു. വീട്ടിൽ എത്താത്തതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടെ അവശനിലയിൽ കണ്ടെത്തി. തുടർന്ന് മലക്കപ്പാറ പൊലീസിന്റെ ആംബുലൻസിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് അവിടെനിന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.