രംഗചേതനയുടെ ആഭിമുഖ്യത്തിൽ തൃശൂർ റീജനൽ തിയറ്ററിൽ കുട്ടികൾക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് കളിവെട്ടത്തിൽ നടൻ സുനിൽ സുഖദ പങ്കുചേർന്നപ്പോൾ

‘കളിവെട്ടം’ നാടകക്കളരിയിൽ കുട്ടികൾക്കൊപ്പം ആവേശമായി നടൻ സുനിൽ സുഖദ

തൃ​ശൂ​ർ: ‘മ​ക്ക​ളെ നി​ങ്ങ​ളെ​യൊ​ന്നും പ​ഠി​പ്പി​ക്കാ​ന​ല്ല, നി​ങ്ങ​ളി​ൽ​നി​ന്ന് ചി​ല​ത് പ​ഠി​ക്കാ​നാ​ണ് ഞാ​ൻ വ​ന്ന​ത്. ന​മു​ക്ക് ക​ളി​ക്കാം, ചി​രി​ക്കാം...’ - തൃ​ശൂ​ർ രം​ഗ​ചേ​ത​ന സം​ഘ​ടി​പ്പി​ക്കു​ന്ന ‘ക​ളി​വെ​ട്ടം’ നാ​ട​ക ശി​ൽ​പ​ശാ​ല​യി​ലെ​ത്തി​യ കു​ട്ടി​ക​ളോ​ട് പ്രി​യ​ന​ട​ൻ സു​നി​ൽ സു​ഖ​ദ സം​വ​ദി​ച്ച​തി​ങ്ങ​നെ​യാ​ണ്. ക്യാ​മ്പി​ലെ​ത്തി​യ 56 അം​ഗ കു​ട്ടി​ക്കൂ​ട്ട​ത്തി​നൊ​പ്പം ക​സേ​ര​ക്ക് ചു​റ്റും ഓ​ടി​യും ചാ​ടി​യും അ​ദ്ദേ​ഹം സ​മ​യം ചെ​ല​വ​ഴി​ച്ചു.

രം​ഗ​ചേ​ത​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന നാ​ട​ക​ക്ക​ള​രി​യു​ടെ 42ാം വാ​ർ​ഷി​ക​മാ​ണി​ത്. ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി ശി​ൽ​പ​ശാ​ല​യി​ൽ സു​നി​ൽ സു​ഖ​ദ മു​ട​ക്ക​മി​ല്ലാ​തെ എ​ത്തു​ന്നു​ണ്ട്. കു​ട്ടി​ക​ളോ​ടൊ​പ്പം അ​ഭി​ന​യ​ക്ക​ളി​ക​ളി​ൽ ഏ​ർ​പ്പെ​ടു​മ്പോ​ൾ ഒ​രു ന​ട​നെ​ന്ന നി​ല​യി​ൽ ത​ന്റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​കു​ന്ന പു​തി​യ പ​ല കാ​ര്യ​ങ്ങ​ളും പ​ഠി​ക്കാ​ൻ ക​ഴി​യാ​റു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​പ്രി​ൽ 27ന് ​കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി നാ​ട്യ​ഗൃ​ഹ​ത്തി​ൽ ആ​രം​ഭി​ച്ച ശി​ൽ​പ​ശാ​ല​യി​ൽ സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

ക​ളി​ക​ളി​ലൂ​ടെ​യും ചി​രി​യി​ലൂ​ടെ​യും കു​ട്ടി​ക​ൾ പ​ഠി​ച്ചെ​ടു​ത്ത കാ​ര്യ​ങ്ങ​ൾ നാ​ട​ക​ങ്ങ​ളാ​യി മേ​യ് 24ന് ​അ​ര​ങ്ങി​ലെ​ത്തും. ക്യാ​മ്പി​ന്റെ സ​മാ​പ​ന ദി​വ​സ​മാ​യ അ​ന്ന് കു​ട്ടി​ക​ൾ ഒ​രു​ക്കു​ന്ന മൂ​ന്ന് നാ​ട​ക​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ക.

ക​ളി​വെ​ട്ട​ത്തി​ൽ രൂ​പ​പ്പെ​ടു​ന്ന നാ​ട​ക​ങ്ങ​ൾ കേ​വ​ലം കു​ട്ടി​ക​ളു​ടെ സൃ​ഷ്ടി​യാ​യി മാ​ത്രം ഒ​തു​ക്ക​പ്പെ​ടേ​ണ്ട​വ​യ​ല്ലെ​ന്നും മി​ക​ച്ച വേ​ദി​ക​ളി​ൽ തു​ട​ർ​ന്നും അ​വ​ത​രി​പ്പി​ക്കാ​ൻ യോ​ഗ്യ​ത​യു​ള്ള​വ​യാ​ണെ​ന്നും ശി​ൽ​പ​ശാ​ല ഡ​യ​റ​ക്ട​ർ കെ.​വി. ഗ​ണേ​ഷ് വ്യ​ക്ത​മാ​ക്കി. പു​തു​ത​ല​മു​റ​ക്ക് ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ക​ളി​മു​റ്റം തി​രി​കെ ന​ൽ​കു​ന്ന​തി​നൊ​പ്പം അ​വ​രു​ടെ വ്യ​ക്തി​ത്വ വി​ക​സ​ന​വും ക്യാ​മ്പി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

ഒ​രു മാ​സം നീ​ളു​ന്ന നാ​ട​ക ശി​ൽ​പ​ശാ​ല​ക്ക് കോ​ഓ​ഡി​നേ​റ്റ​ർ വി.​എ​സ്. ഗി​രീ​ശ​ൻ, ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഗ്രാം​ഷി പ്ര​താ​പ​ൻ, രം​ഗ​ചേ​ത​ന പ്ര​സി​ഡ​ന്റ് ഇ.​ടി. വ​ർ​ഗീ​സ് മാ​സ്റ്റ​ർ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Tags:    
News Summary - Actor Sunil Sukhada gets excited with children in the play 'Kalivettam'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.