ഷെഫീഖ്
Posted On
date_range Updated On
date_range രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവില്വാമല: രണ്ടു കിലോയോളം കഞ്ചാവുമായി സ്കൂട്ടറിൽ എത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പത്തിരിപ്പാല ശൗര്യംപറമ്പിൽ ഷെഫീഖ് (35) ആണ് പിടിയിലായത്. ഷൊർണൂർ പരിയാനംപറ്റപടി സ്വദേശിയായ ഇയാൾ കുറെ നാളായി പത്തിരിപ്പാലയിലാണ് താമസം. ഇയാളുടെ സ്കൂട്ടറിൽനിന്ന് 1.900 കിലോയും പോക്കറ്റിൽനിന്ന് അഞ്ച് ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി. പഴയന്നൂർ എക്സൈസ് ഇൻസ്പെക്ടർ ഒ. സജിതയുടെ നേതൃത്വത്തിൽ പ്രിവന്‍റിവ് ഓഫിസർ പി. രതീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.എസ്. ജിദേഷ്, എം.എസ്. സുധീർ കുമാർ, എ.ഡി. പ്രവീൺ, വി. തൗഫീക്ക്, എൻ. ഷെമീർ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.