സൈമൺ
Posted On
date_range Updated On
date_range കാട്ടുപന്നി ഇറച്ചി വിൽപനക്കിടെ യുവാവ് അറസ്റ്റിൽ
പഴയന്നൂർ: കാട്ടുപന്നി ഇറച്ചി വിൽപനക്കിടെ യുവാവ് അറസ്റ്റിൽ. കുമ്പളക്കോട് പെരുംപുഞ്ചയിൽ സൈമൺ (43) ആണ് വനപാലകരുടെ പിടിയിലായത്. ഇയാളുടെ കല്ലേപ്പാടത്തെ വീട്ടിൽ 50 കിലോയോളം ഇറച്ചി കവറുകളിലാക്കി വിൽപനക്ക് തയാറാക്കി വെച്ച നിലയിൽ കണ്ടെത്തി.
ഇലക്ട്രോണിക് ത്രാസ്, ആയുധം എന്നിവയും പിടിച്ചെടുത്തു. പാലക്കാട് ജില്ലയിൽ നിന്നാണ് കാട്ടുപന്നിയെ വേട്ടയാടിയതെന്ന് പ്രതി അറിയിച്ചു. എളനാട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ എസ്.എൻ. രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റുപ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.