Posted On
date_range Updated On
date_range ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി
മുളങ്കുന്നത്തുകാവ്: അവണൂർ തങ്ങാലൂരിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. 50 വയസ്സുള്ള പുരുഷന്റെ തലയോട്ടിയും കൈകാലുകളുമാണ് കണ്ടെത്തിയത്. ഒരു വർഷം പഴക്കമുണ്ടാകുമെന്നാണ് മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗത്തിന്റെ വിലയിരുത്തൽ. തീപിടിത്തത്തെ തുടർന്ന് പൊന്തക്കാടുകൾ കത്തിനശിച്ച പറമ്പിൽ നാട്ടുകാരാണ് അസ്ഥികൂടം കണ്ടെത്തിയത്.
തുടർന്ന് മെഡിക്കൽ കോളജ് പൊലീസെത്തി അസ്ഥികൂടം വിദഗ്ധ പരിശോധനക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറി. മെഡിക്കൽ കോളജ് പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.