കാഞ്ഞാണി: സാങ്കേതിക പ്രശ്നങ്ങൾ കാരണം അടച്ചുറപ്പുള്ള വീട് അന്യമായ കുടുംബം 11 വർഷമായി കഴിയുന്നത് ചോർന്നൊലിക്കുന്ന ഓലക്കുടിലിൽ. മണലൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ കാക്കടത്ത് മുരളീധരനും ഭാര്യ അജിതയും പ്ലസ്ടുവിനും എസ്.എസ്.എൽ.സിക്കും പഠിക്കുന്ന മക്കൾ അഭിരാമിയും ആര്യയുമാണ് ചുവപ്പുനാടയുടെ ഇരകൾ.
ബ്ലോക്ക് പഞ്ചായത്തിെൻറ ഐ.എ.വൈ.എ പദ്ധതിയിലും പലതവണ ലൈഫ് പദ്ധതിയിലും ഒന്നാമതായി പേര് വന്നിട്ടും ഈ നിർധന കുടുംബത്തിന് വീട് സ്വപ്നമായി അവശേഷിക്കുകയാണ്. വർഷങ്ങൾക്കു മുമ്പ് 'സമ്പൂർണ കുടിൽരഹിത ഗ്രാമ'മായി പ്രഖ്യാപിച്ച പഞ്ചായത്തിലാണ് ഈ ദുരവസ്ഥ.
ജില്ല പഞ്ചായത്തിെൻറ പദ്ധതിയിൽ സ്ഥലം വാങ്ങാൻ പണം ലഭിച്ചെങ്കിലും വീട് നിർമാണത്തിന് അനുമതി കിട്ടിയില്ല. തണ്ണീർത്തടമായതിനാലാണ് അനുമതി കിട്ടാത്തത്. അഞ്ച് സെൻറ് ഭൂമിയുള്ള ഇവർക്ക് അനുമതി നിഷേധിക്കുന്നതിെൻറ കാരണം മറ്റ് പലർക്കും ബാധകമാവുന്നില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.