കോടാലി ഗവ. സ്കൂളില്‍നിന്ന് വിരമിക്കുന്ന സി.പി. ഗീതക്ക് വിദ്യാലയ സൗഹൃദ വേദി പ്രസിഡന്റ് വി.എം. ഹംസ ഉപഹാരം സമ്മാനിക്കുന്നു
കോടാലി: ഗവ. എല്‍.പി സ്കൂളില്‍നിന്ന് 17 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപിക സി.പി. ഗീതക്ക് വിദ്യാലയ സൗഹൃദ വേദി ഒരുക്കിയ യാത്രയയപ്പ് വേറിട്ടതായി. സ്കൂള്‍ വാര്‍ഷിക ചടങ്ങില്‍ പി.ടി.എ നല്കിയ യാത്രയപ്പിനു പുറമെയാണ് സ്കൂളിനെ സ്നേഹിക്കുന്ന നാട്ടുകാരും 2007ന് ശേഷമുള്ള പി.ടി.എ ഭാരവാഹികളും അടങ്ങുന്ന വിദ്യാലയ സൗഹൃദ വേദി മറ്റൊരു യാത്രയയപ്പ് സംഘടിപ്പിച്ചത്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വിദ്യാലയ സൗഹൃദ സമിതി പ്രസിഡന്റ് വി.എം. ഹംസ അധ്യക്ഷത വഹിച്ചു. സമിതിയുടെ ഉപഹാരം അംഗങ്ങള്‍ ചേര്‍ന്ന് ഗീതടീച്ചര്‍ക്ക് സമ്മാനിച്ചു.
ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ മറ്റത്തൂര്‍ പഞ്ചായത്തിനുള്ള വിദ്യാലയ സൗഹൃദ വേദിയുടെ ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബിക്ക് ചടങ്ങില്‍ സമ്മാനിച്ചു. പുത്തനോളി സ്വദേശി ഷിഹാബിന്റെ ചികിത്സക്കായി നല്കുന്ന ധനസഹായം പഞ്ചായത്തംഗം ലിന്റോ പള്ളിപറമ്പന്‍ ഏറ്റുവാങ്ങി. വാര്‍ഡ് അംഗം കെ.എസ്. സൂരജ്, പ്രധാനാധ്യാപിക പി.എം. ശകുന്തള, മുന്‍ പ്രധാനാധ്യാപകരായ ജോസ് മാത്യു, കെ.ജെ. ധുമിനി, പി.ടി.എ പ്രസിഡന്റ് പി.ബി. ജോഷി, ബാബു കൂനാമ്പുറത്ത്, സി.ജി. മുരളീധരന്, സി.എം. ശിവകുമാര്‍, സുരേഷ് തയ്യില്‍ എന്നിവര്‍ സംസാരിച്ചു. സ്നേഹവിരുന്നും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.