പിടിച്ചെടുത്ത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ
Posted On
date_range Updated On
date_range 393 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങള് പിടികൂടി
പെരിഞ്ഞനം: പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 393 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങള് പിടികൂടി.പഞ്ചായത്തിലെ ഇന്റേണല്‍ വിജിലന്‍സ് ഓഫിസർ എം.എച്ച്. ഷാജിയുടെ നേതൃത്വത്തിൽ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിരോധിച്ച 393 കിലോഗ്രാം പ്ലാസ്റ്റിക് ഉൽപന്നങ്ങള് പിടിച്ചെടുത്തത്. പഞ്ചായത്ത് സെക്രട്ടറി കെ.ഐ. അബ്ദുല്‍ ജലീല്‍, ജൂനിയർ സൂപ്രണ്ട് നിധിന്, ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ രശ്മി, അഖില, ക്ലർക്കുമാരായ കെ.എഫ്. ബിബിന്‍, ഗിരീഷ്, അനില്‍ എന്നിവർ സ്ക്വാഡിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.