കൊടകര: ദേശീയപാതയില്‍ വാഹനപരിശോധനക്കിടെ മിനിലോറിയില്‍ കടത്തുകയായിരുന്ന 2765 ലിറ്റര്‍ അധികൃത സ്പിരിറ്റ് പൊലീസ് പിടികൂടി. മിനിലോറി ഓടിച്ചിരുന്ന ആലപ്പുഴ കൈനകരി സ്വദേശി മാരാന്തറ വീട്ടില്‍ സുരാജിനെ (33) അറസ്റ്റ് ചെയ്തു. 35 ലിറ്റര്‍ വീതമുള്ള 79 കാനുകളിലായി പച്ചക്കറിചാക്കുകള്ക്കടിയില് ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് ശേഖരം. പേരാമ്പ്രയില്‍ പള്ളി ജങ്ഷനില്‍ നിര്‍മാണം നടക്കുന്ന അടിപ്പാതക്കു സമീപത്തുനിന്നാണ് ചാലക്കുടി ഡിവൈ.എസ്.പി പി.സി. ബിജുകുമാര്‍, കൊടകര സി.ഐ പി.കെ. ദാസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് ലോറി പിടികൂടിയത്.
പിടികൂടിയ സ്പിരിറ്റ് തമിഴ്നാട്ടില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സ്പരിറ്റ് പിടികൂടിയ പൊലീസ് സംഘത്തില്‍ കൊടകര സബ് ഇന്‍സ്പെക്ടര്‍ സി.ഡി. ഡെന്നി, ജില്ല ഡാന്‍സാഫ് അംഗങ്ങളായ സി.ആര്. പ്രദീപ്, പി.പി. ജയകൃഷ്ണന്, സതീശന് മടപ്പാട്ടില്‍, ടി. ആര്. ഷൈന്‍, പി.എം. മൂസ, വി.യു. സില്‍ജോ, ലിജു ഇയ്യാനി, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, സി.കെ. ബിജു, സോണി സേവ്യര്‍, കെ.ജെ. ഷിന്റൊ, ഇ.എ. ശ്രീജിത്ത്, എ.ബി. നിഷാന്ത്, സുര്‍ജിത്ത് സാഗര്‍, കൊടകര സ്റ്റേഷനിലെ എ.എസ്.ഐ മാരായ ഷീബ അശോകന്, കെ.സി. ഗോകുലന്, എം.എസ്. ഷിജു എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.