പിടിയിലായ പ്രതികൾ
മണ്ണുത്തി: തിരുവാണിക്കാവിൽ മുന്തിരി കയറ്റിയ ലോറിയിൽ ഒളിപ്പിച്ച് കടത്തിയ 2,600 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. ലോറിയിലുണ്ടായിരുന്ന പാലക്കാട് പള്ളിപ്പുറം കള്ളിക്കാട് കേത്തപ്പൻ വീട്ടിൽ ഹരി, തൃശൂർ കുറുമ്പിലാവ് സ്വദേശി പുളിപറമ്പിൽ പ്രദീപ് എന്നിവരെ അറസ്റ്റ് ചെയ്തു.
ബാംഗ്ലൂരിൽ നിന്നും 79 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഇതിന് മുകളിലായി മുകളിൽ മുന്തിരി പെട്ടികൾ നിരത്തിയിരുന്നു. ബാംഗ്ലൂരിൽനിന്ന് കടത്തിയ സ്പിരിറ്റ് മണ്ണുത്തിയിൽ പ്രദീപിനെ ഏൽപ്പിക്കുന്നതിനാണ് ഹരി എത്തിയത്.
സ്പിരിറ്റ് ലോറി എടുക്കുന്നതിനായി പ്രദീപ് കൊടുങ്ങല്ലൂർ സ്വദേശി ജിനീഷുമായി മണ്ണുത്തിയിൽ കാറിൽ എത്തി വണ്ടി കൈമാറാൻ ശ്രമിക്കുന്നതിനിടെ എക്സൈസ് സംഘമെത്തി ലോറി പിടിച്ചെടുത്തു.
അതിനിടെ ജിനീഷ് കാറുമായി കടന്നു. പ്രദീപിനെയും ലോറി ഡ്രൈവർ ഹരിയെയും സംഭവ സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു. കൃസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി വ്യജമദ്യം നിർമിക്കുന്നതിനായാണ് സ്പിരിറ്റ് എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.