Posted On
date_range Updated On
date_range പോക്സോ കേസിൽ 10 വർഷം കഠിനതടവും പിഴയും
തൃശൂർ: ഏഴ് വയസ്സുകാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ 54കാരന് വിവിധ വകുപ്പുകളിലായി 10 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. ഒല്ലൂർ സെന്റ് റാഫേൽ നഗറിൽ കുണ്ടുകുളം ജോയിയെയാണ് തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷൽ ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും വിധിന്യായത്തിൽ പ്രത്യേക പരാമർശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.