പ്രവാസിയുടെ അടച്ചിട്ട വീട്ടിൽനിന്ന്​ 36 പവൻ സ്വർണം കവർന്നു

(പടം) കിടപ്പറയിലെ ഇരുമ്പ് അലമാരിയുടെ പൂട്ട്​ തകർത്താണ് പ്രത്യേക അറയിൽ സൂക്ഷിച്ചിരുന്ന സ്വർണം എടുത്തിരിക്കുന്നത് ചാവക്കാട്: തിരുവത്രയിൽ ഖത്തർ . കടപ്പുറം കറുകമാട് സ്വദേശിയും അഞ്ചങ്ങാടി 'സൽവ' ഓഡിറ്റോറിയം ഉടമയുമായ വലിയകത്ത് അഷ്​റഫി​ൻെറ (62) തിരുവത്ര പുതിയറയിലെ വീട്ടിലാണ് കവർച്ച നടന്നത്. അഷ്​റഫും കുടുംബവും ആലപ്പുഴയിലായിരുന്നു. വീട് നോക്കുന്ന തൊഴിലാളി ചൊവ്വാഴ്​ച രാവിലെ ലൈറ്റ് ഓഫാക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്​. അടുക്കള വാതിൽ തള്ളിത്തുറന്നാണ്​​ അകത്ത് കയറിയിരിക്കുന്നത്​. കിടപ്പറയിലെ ഇരുമ്പ് അലമാരിയുടെ പൂട്ട്​ തകർത്താണ് പ്രത്യേക അറയിൽ സൂക്ഷിച്ചിരുന്ന സ്വർണം എടുത്തിരിക്കുന്നത്​. തൊട്ടടുത്ത കിടക്ക അലമാരിയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. കട്ടിലിനു താഴെനിന്ന് അരപ്പവ​ൻെറ സ്വർണ കോയിൻ കണ്ടെത്തി. കോയിനുകകളും നെക്‌ലേസുകളും കമ്മലും കൈ ചെയിനുമുൾപ്പടെ 36 പവനോളമാണ് നഷ്​ടപ്പെട്ടതെന്ന് വീട്ടുടമ അഷ്​റഫ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സംഭവമറിഞ്ഞ് ആലപ്പുഴയിൽ നിന്നെത്തിയതായിരുന്നു അദ്ദേഹം. അഷ്​റഫി​ൻെറ ഭാര്യ ആലപ്പുഴ സ്വദേശിയാണ്. അവിടെ മ​െറ്റാരു വീട്ടിലാണിവർ താമസിക്കുന്നത്. കോവിഡ് ലോക്​ഡൗണിനെ തുടർന്ന് കഴിഞ്ഞ എട്ട് മാസമായി ഇവർ ആലപ്പുഴയിലാണ്. ഒരുമാസം മുമ്പാണ് നാട്ടിൽ വന്നുപോയത്. വീടി​ൻെറ ചുറ്റിലും നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പ്രവർത്തനരഹിതമാണ്. അടുക്കള ഭാഗത്തെ കാമറ നശിപ്പിച്ചിട്ടുണ്ട്. അടുക്കള വാതിലിനു പുറത്ത് തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന ഉപകരണം കണ്ടത്തിയിട്ടുണ്ട്. പിൻഭാഗത്തെ മതിൽ ചാടിക്കടന്നാണ് മോഷ്​ടാവെത്തിയതെന്നും സംശയിക്കുന്നുണ്ട്. ഈ വീടി​ൻെറ 500 മീറ്ററോളം തെക്ക് കോട്ടപ്പുറത്തുനിന്ന് ഉണ്ണിപ്പുരക്കൽ മൊയ്​തീൻ കുഞ്ഞിയുടെ മകൻ റഫീഖി​ൻെറ ബൈക്ക് തിങ്കളാഴ്​ച രാത്രി കാണാതായിട്ടുണ്ട്. രാത്രി 10.30 ഓടെ വീട്ടിലെത്തിയ റഫീഖ് മുറ്റത്ത് നിർത്തിയിട്ടതായിരുന്നു. വലിയകത്ത് അഷറഫി​ൻെറ വീട്ടിലെ കവർച്ചക്കുശേഷം മോഷ്​ടാവ് കടന്നുകളഞ്ഞത് റഫീഖി​ൻെറ ബൈക്ക് എടുത്തായിരിക്കുമോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുന്നംകുളം എ.സി.പി.ടി.എസ്. സിനോജി​ൻെറ നേതൃത്വത്തിൽ ചാവക്കാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. തൃശൂരിൽനിന്ന് വിരലടയാള വിദഗ്​ധരും പരിശോധനക്കെത്തി. അതേസമയം മേഖലയിൽ നടക്കുന്ന മോഷണങ്ങൾക്ക്​ പിന്നിലെ കുറ്റവാളികളെയൊന്നും പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്​. -------- thiruvathra viraladayalam ഫോട്ടോ: തിരുവത്രയിൽ 35 പവൻ സ്വർണം കവർച്ച നടന്ന വലിയകത്ത് അഷ്​റഫി​ൻെറ വീട്ടിൽ പരിശോധന നടത്തുന്ന വിരലടയാള വിദഗ്​ധർ thiruvathra sinoj 2, തിരുവത്രയിൽ 35 പവൻ സ്വർണം കവർച്ച നടന്ന വലിയകത്ത് അഷ്​റഫി​ൻെറ വീട്ടിൽ കുന്നംകുളം എ.സി.പി. ടി.എസ്. സിനോജ് എത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.