സംഗീതാർച്ചന 15ന്

തൃശൂർ: നാദബ്രഹ്മം ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ ആഗസ്റ്റ്​ 15ന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഗീതാർച്ചന നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8.30ന് സംഗീതജ്ഞൻ അറയ്ക്കൽ നന്ദകുമാർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. 75ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 75 ഗായകരെ അണിനിരത്തി ഗായകൻ എം.ഡി. സോമശേഖർ ആണ്​ സംഗീതാർച്ചന സമർപ്പിക്കുന്നത്​. വാർത്തസമ്മേളനത്തിൽ നാദബ്രഹ്മം ഫൗണ്ടേഷൻ ഭാരവാഹികളായ സുകുമാരൻ ചിത്രസൗധം, മധു ആനല്ലൂർ, ദിവ്യ ശശികുമാർ, നിഷാ നായർ, സി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.