കൊടകര വികസന സെമിനാര്‍: 12.65 കോടിയുടെ പദ്ധതി രേഖ സമർപ്പിച്ചു കൊടകര: പതിനാലാം പഞ്ചവല്‍സര പദ്ധതിയിലെ ആദ്യ വര്‍ഷ പദ്ധതിയുടെ കരട് രേഖ അംഗീകരിക്കുന്നതിന് കൊടകര പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. കൃഷി, പാര്‍പ്പിടം, ശുചിത്വം, ജലസംരക്ഷണം തുടങ്ങിയവക്ക് മുൻതൂക്കം നൽകിയുള്ള 12.65 കോടി രൂപയുടെ കരട് പദ്ധതി രേഖ സെമിനാറില്‍ അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ സരിത രാജേഷ്, വി.എസ്. പ്രിൻസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടെസി ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. മുകുന്ദന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സ്വപ്ന സത്യന്‍, പഞ്ചായത്ത് സെക്രട്ടറി കെ. അജിത എന്നിവര്‍ സംസാരിച്ചു. 2021-22ല്‍ വാര്‍ഷിക പദ്ധതി നിര്‍വഹണം നൂറു ശതമാനം പൂര്‍ത്തീകരിച്ച് കൊടകര പഞ്ചായത്തിനെ സംസ്ഥാന തലത്തില്‍ മുന്‍നിരയിലെത്തിച്ച പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉപഹാരം നല്‍കി. നൂറുശതമാനം നികുതി പിരിച്ച ജനപ്രതിനിധികള്‍ക്കും ചടങ്ങില്‍ ഉപഹാരം നല്‍കി. ക്യാപ്ഷന്‍ TCM KDA4 vikasana seminar കൊടകര പഞ്ചായത്ത് വികസന സെമിനാര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.