രണ്ട്​ ദിവസം കേരളത്തിൽ പെയ്​തത്​ 106 മി.മീ. മഴ

കൂടുതൽ മഴ ചേർത്തലയിൽ തൃശൂർ: കഴിഞ്ഞ രണ്ട്​ ദിവസങ്ങളിലായി കേരളത്തിൽ​ ലഭിച്ചത്​ 106 മില്ലീമീറ്റർ മഴ. അതിൽ തന്നെ വ്യാഴാഴ്​ച രേഖപ്പെടുത്തിയത്​ ഇൗ കാലവർഷത്തിലെ ആദ്യ കനത്ത മഴയാണ്​. 66 മില്ലീമീറ്ററാണ്​ ബുധനാഴ്​ച രാവിലെ 8.30 മുതൽ വ്യാഴാഴ്​ച രാവിലെ 8.30 വരെ കേരളത്തിലാകെ പെയ്​തത്​. തൊട്ടുമുമ്പുള്ള ദിനത്തിൽ 40 മി.മീ. മഴയും ലഭിച്ചു. ജൂലൈയിൽ രണ്ട്​ ദിവസങ്ങൾ ശേഷിക്കെ നാല്​ ശതമാനം കൂടി ലഭിച്ചാൽ ശരാശരി മഴയാകും. ബുധനാഴ്​ച കേരളത്തിൽ 1323 മി.മീറ്ററിന്​ പകരം 967.2 മഴയാണ്​ ലഭിച്ചത്​. വ്യാഴാഴ്​ച 1344 മി.മീറ്ററിന്​ പകരം 1033ഉം ലഭിച്ചു. ആദ്യദിനത്തിൽ മധ്യ-തെക്കൻ കേരളത്തിലാണ്​ മഴ തിമിർത്തതെങ്കിൽ വ്യാഴാഴ്​ച കണ്ണൂർ, കാസർകോട്​ ജില്ലകളിലടക്കം ലഭിച്ചു. കൂടുതൽ മഴ രേഖപ്പെടുത്തിയത്​ ആലപ്പുഴയിലെ ചേർത്തല മഴമാപിനിയിലാണ്​-189 മി.മീ​. 178 മി.മീറ്ററുമായി എറണാകുളം സൗത്ത്​ പിന്നാലെയുണ്ട്​. വ്യാഴാഴ്​ച കൂടുതൽ മഴ ലഭിച്ച ജില്ലയും എറണാകുളമാണ്​. കണ്ണൂർ (163), തൃശൂർ വെള്ളാനിക്കര (155), ആലുവ (141) എന്നിങ്ങനെയാണ്​ കൂതൽ മഴ രേഖപ്പെടുത്തിയ സ്​ഥലങ്ങൾ. വയനാട്​ (-58), ഇടുക്കി (-44), തൃശൂർ (-40), മലപ്പുറം (-39), പാലക്കാട്​ (-29), കൊല്ലം (-25), ആലപ്പുഴ (-24), എറണാകുളം (-22) ജില്ലകളിലും മഴക്കമ്മിയാണ്​​. കോഴിക്കാടാണ്​ (+7) കുടുതൽ മഴ ലഭിച്ച ജില്ല. കണ്ണൂരിൽ (0), കോട്ടയം (-2), തിരുവനന്തപുരം (-5), കാസർകോട്​ (-7), പത്തനംതിട്ട (-11) എന്നിങ്ങനെയാണ്​ ശരാശരി മഴ ലഭിച്ചയിടങ്ങളിലെ കണക്ക്​. ഭൂമധ്യരേഖക്കടുത്ത്​ തെക്ക്​-മധ്യൻ ഇന്ത്യൻ മഹാസമുദ്രം തണുക്കുന്ന സാഹചര്യം ഉടലെടുത്തത്​ തെക്കൻ മൺസൂൺ കാറ്റിനെ ശക്​തിപ്പെടുത്തും. ഇത്​ സംസ്​ഥാനത്ത്​ ആഗസ്​റ്റിൽ സാധാരണ മഴ ലഭിക്കാനിടയാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.