താലപ്പൊലി ആഘോഷിച്ചു

കൊടകര: അഴകംമഠത്തില്‍ പഴമ്പിള്ളി ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠയും താലപ്പൊലി ആഘോഷവും നടന്നു. മേളം, ഭഗവതിക്കും ഉപദേവതകള്‍ക്കും കളമെഴുത്തുപാട്ട്, തായമ്പക, ഗുരുതി എന്നിവയുണ്ടായി. ക്ഷേത്ര ചടങ്ങുകള്‍ക്ക് തന്ത്രി അശ്വനിദേവ് നേതൃത്വം നല്‍കി. കളമെഴുത്തുപാട്ട്, മേളം, തായമ്പക, തോറ്റംപാട്ട് എന്നിവക്ക് പുല്ലൂര്‍ സജു ചന്ദ്രനും സംഘവും നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.