ബഡ്സ് പുനരധിവാസ കേന്ദ്രം ഉദ്ഘാടനം നാളെ

ചാലക്കുടി: മേലൂർ പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് സേവനങ്ങളും തൊഴിൽ പരിശീലനവും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ബഡ്സ് പുനരധിവാസ കേന്ദ്രം ശനിയാഴ്ച രാവിലെ 11ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്​ഘാടനം ചെയ്യും. സനീഷ് കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയാകും. ചാലക്കുടി ബ്ലോക്ക്​ പഞ്ചായത്ത് 32 ലക്ഷം രൂപ ചെലവിലാണ്​ നിർമിച്ചതെന്ന്​ പ്രസിഡൻറ് വേണു കണ്ടരുമഠത്തിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈസ് പ്രസിഡന്‍റ്​ ലീന ഡേവീസ്, മേലൂർ പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സുനിത, അംഗങ്ങളായ പി.കെ. ജേക്കബ്, ബീന രവീന്ദ്രൻ, പി.പി. പോളി, വനജ ദിവാകരൻ എന്നിവരും പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.