ചാലക്കുടി: നഗരസഭയുടെ സുവർണ ജൂബിലി സ്മാരകമായി നിർമിച്ച് നൽകുന്ന 'സുവർണ ഗൃഹം' ഭവന പദ്ധതിയുടെ നിർമാണോദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. 50 വീടുകളുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. കൊച്ചി-സേലം വാതക പൈപ്പ് ലൈൻ കമ്പനിയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്. നഗരസഭക്ക് സൗജന്യമായി നൽകിയ ഭൂമിയിലാണ് ഒന്നാം ഘട്ടം വീടുകളുടെ നിർമാണം. ഇതിൽ 10 ഗുണഭോക്താക്കളെ കൗൺസിൽ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചിട്ടുണ്ട്. സനീഷ് കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, വൈസ് ചെയർമാൻ സിന്ധു ലോജു എന്നിവർ പങ്കെടുത്തു. TC MChdy - 3 സുവർണ ഗൃഹം പദ്ധതി നിർമാണോദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.