ചാലക്കുടി: ദേശീയപാതയിൽ നഗരസഭ ജങ്ഷനിലെ അടിപ്പാത നിർമാണം വൈകുന്നതിനെതിരെയുള്ള എൽ.ഡി.എഫിന്‍റെ പ്രതിഷേധ ധർണ നാലാം ദിവസത്തിലേക്ക് കടന്നു. ഇതോടെ ചാലക്കുടിയിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര കമ്മിറ്റിയായ ക്രാക്റ്റ് അടക്കമുള്ള സംഘടനകളും ചാലക്കുടിയിലെ മതനേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പിന്തുണയുമായി സമരപ്പന്തലിൽ എത്തി. ഇതോടെ ചാലക്കുടിയുടെ ജനകീയ വികാരത്തിന്‍റെ പ്രതിഫലനമായി എൽ.ഡി.എഫ് പ്രതിഷേധം മാറി. വെള്ളിയാഴ്ചയിലെ പ്രതിഷേധ ധർണ എൽ.ജെ.ഡി ജില്ല പ്രസിഡന്‍റ് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്തു. സി.ഡി. പോൾസൺ അധ്യക്ഷത വഹിച്ചു. ബി.ഡി. ദേവസി, യു.പി. ജോസഫ്, പി.വി. ഷാജൻ, അമ്പനോളി പള്ളി വികാരി ഫാ. ഫ്രാങ്കോ, ടി.കെ. മുഹമ്മദ് കുട്ടി, ഡെന്നീസ് കെ. ആൻറണി, ജോസ് പൈനാടത്ത്, ജോർജ് ഐനിക്കൽ തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ 10 വർഷത്തിലേറെയായി നഗരസഭ ജങ്ഷനിൽ അടിപ്പാത വേണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട്. ചാലക്കുടി-മാള റോഡ് ദേശീയപാത മുറിച്ചുകടക്കുന്ന ഇവിടെ നിരവധി വാഹനാപകടങ്ങളാണ് സംഭവിച്ചത്. ജില്ല പഞ്ചായത്ത് അംഗമായ പൗലോസ് താക്കോൽക്കാരനടക്കം 15ൽപരം പേരാണ് ഇവിടെ അപകടത്തിൽ മരിച്ചത്. അഞ്ച് വർഷം മുമ്പാണ് അപകടങ്ങളൊഴിവാക്കാൻ അടിപ്പാത നിർമാണം ആരംഭിച്ചത്. പണികൾ 20 ശതമാനം പോലും പൂർത്തിയാക്കാതെ കരാർ കമ്പനിക്കാർ റോഡ് വെട്ടിപ്പൊളിച്ച് അപകടമേഖലയാക്കി മാറ്റിയിരിക്കുകയാണ്. ചാലക്കുടിക്കാർക്ക് മാത്രമല്ല, ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർക്കെല്ലാം കഴിഞ്ഞ അഞ്ച് വർഷമായി ഇവിടം ദുരിതമയമാണ്. TCMChdy - 1 അടിപ്പാത നിർമാണത്തിലെ അനാസ്ഥക്കെതിരെ എൽ.ഡി.എഫിന്‍റെ പ്രതിഷേധ ധർണ എൽ.ജെ.ഡി ജില്ല പ്രസിഡന്‍റ് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.