മാള: സംസ്ഥാന സർക്കാറിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി കൊച്ചിയിൽ നടന്ന 'ഒരുമയുടെ പൂരം' പരിപാടിയിൽ സംസ്ഥാന തലത്തിൽ മികച്ച സ്റ്റാളിനുള്ള പുരസ്കാരം മാള വെണ്ണൂർ സർവിസ് സഹകരണ ബാങ്കിന് ലഭിച്ചു. 2013 മുതൽ ബാങ്ക് കാർഷികമേഖലയിൽ നേരിട്ട് ഇടപെട്ടുവരുന്നു. കർഷക സേവന കേന്ദ്രം, നഴ്സറി, കർഷകസേന, കാർഷിക യന്ത്രങ്ങളുടെ സേവനം എന്നിവ ആരംഭിച്ച ബാങ്ക് പിന്നീട് കാർഷികരംഗത്തെ വിവിധപദ്ധതികൾ ഓരോന്നായി ഏറ്റെടുത്തു. തുടർന്ന് മണ്ണ് പരിശോധന കേന്ദ്രം, ടിഷ്യുകൾചർ, ഡിജിറ്റൽ ക്ലാസ് റൂം, ജീവനം ഇക്കോ സഹകരണ സ്റ്റോർ എന്നിവ ആരംഭിച്ചത് വഴി വിത്ത് മുതൽ വിപണനം വരെയുള്ള മുഴുവൻ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടപ്പാക്കിവരുന്നു. ബാങ്ക് നടത്തുന്ന ഈ പ്രവർത്തനങ്ങളാണ് സ്റ്റാളിലൂടെ ആകർഷകവും അനുഭവവേദ്യവും ആക്കിയത്. ബാങ്ക് നടത്തിവരുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ഗ്രാമീണ വിപണി പദ്ധതിയിലൂടെ നടപ്പാക്കിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.