പീച്ചി കനാലിൽ ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

പട്ടിക്കാട്: പീച്ചി വലതു കര കനാലിൽ കല്ലിടുക്കിൽ അഞ്ചു മാസമായ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതക്കു സമീപം കനാൽ കടന്നുപോകുന്ന ഭാഗത്തുനിന്നാണ്​ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് കളിക്കുകയായിരുന്ന കുട്ടികൾ പാവയാണെന്ന്​ കരുതി എടുക്കാൻ ശ്രമിക്കുന്നതിനിടെ മൃതദേഹമാണെന്ന്​ തിരിച്ചറിഞ്ഞ് വീട്ടുകാരെ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. ലിംഗനിർണയം നടത്താൻ കഴിയാത്ത നിലയിലാണ്. ശനിയാഴ്ച വരെ കനാലിലൂടെ വെള്ളം തുറന്നുവിട്ടിരുന്നു. മൃതദേഹം ഒഴുകിവന്നതാണോ ജലമൊഴുക്ക്​ നിലച്ചതിനു​ ശേഷം ആരെങ്കിലും ഉപേക്ഷിച്ചതാണോ എന്ന കാര്യത്തിൽ വിദഗ്ധ അന്വേഷണം തുടരുകയാണ്​. പീച്ചി എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പൊലീസ് നടപടികൾ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.