പൊലിമ കുറഞ്ഞ് വിഷു ആഘോഷം

*ക്ഷേത്രങ്ങളിൽ കണി കാണാൻ തിരക്ക് തൃശൂർ: മേടം ഒന്ന് മാറി രണ്ടിന്​ ആയതിന്‍റെ പ്രത്യേകതക്കൊപ്പം ദുഃഖവെള്ളിയും റമദാനിലെ വെള്ളിയാഴ്ചയും ഒന്നിച്ചെത്തിയ സവിശേഷതയിലാണ് നാട് വിഷുവാഘോഷിച്ചത്. കോടിയുടുത്തും കണികണ്ടും കൈനീട്ടം വാങ്ങിയും സദ്യയുണ്ടും പടക്കം പൊട്ടിച്ചും വിഷുവാഘോഷിച്ചുവെങ്കിലും നോമ്പുകാലമായതിനാൽ വിഷുവിന്​ മുൻകാലങ്ങളിലെ പൊലിമയുണ്ടായിരുന്നില്ല. കൈനീട്ടം രാഷ്ട്രീയ വിവാദമായെങ്കിലും പതിവ് തെറ്റിക്കാതെ തന്നെ വീടുകളിൽ കൈനീട്ട വിതരണവും കാൽതൊട്ട് വന്ദിക്കലുമെല്ലാമുണ്ടായി. കാരണവന്മാരും വീട്ടിലെ മുതിർന്നവരും വിഷുക്കൈനീട്ടം നൽകി. പടക്കവിപണിയിൽ മുൻകാലത്തെ അപേക്ഷിച്ച്​ തിരക്കുണ്ടായിരുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കോവിഡ്​ നിയന്ത്രണങ്ങൾ നീങ്ങിയ ശേഷമുള്ള ആഘോഷത്തെ അതിരുകളില്ലാതെ തന്നെ സ്വീകരിച്ചു. ഗ്രാമങ്ങളിൽ വിഷുപരിപാടികൾക്കും കുറവുണ്ടായില്ല. ക്ഷേത്രങ്ങളിൽ കണികാണാൻ സൗകര്യമൊരുക്കിയിരുന്നു. ഗുരുവായൂരിൽ പുലർച്ച രണ്ടര മുതൽ മൂന്നര വരെയായിരുന്നു വിഷുക്കണിദർശനമൊരുക്കിയിരുന്നതെങ്കിലും പകലിലും നീണ്ടതായിരുന്നു വിഷുവിന് ദർശനത്തിനെത്തിയവർ. വടക്കുന്നാഥനിലും തിരുവമ്പാടിയിലും കൊടുങ്ങല്ലൂരിലും തൃപ്രയാറിലുമെല്ലാം വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.