വെങ്കിടാചലത്തിനെതിരെ വ്യാജ പ്രചാരണം: പൊലീസ് അന്വേഷണം തുടങ്ങി

തൃശൂർ: പരിസ്ഥിതി-മൃഗസംരക്ഷണ-വിവരാവകാശ പ്രവർത്തകനും ഹെറിട്ടേജ് അനിമൽ ടാസ്ക്ഫോഴ്‌സ് സംഘടന ജനറൽ സെക്രട്ടറിയുമായ വി.കെ. വെങ്കിടാചലത്തിനെതിരായ വ്യാജ പ്രചാരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സ്വകാര്യ ന്യൂസ് ചാനലിന്‍റെ ലോഗോയും പേരും ഉപയോഗിച്ച് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തുവെന്ന സ്ക്രീൻ ഷോട്ട് സഹിതമായിരുന്നു പ്രചാരണം. പ്രചാരണത്തിനെതിരെ വെങ്കിടാചലം പൊലീസിന് പരാതി നല്കിയിരുന്നു. പരാതി ലഭിച്ചതോടെ ന്യൂസ് ചാനൽ തങ്ങൾ ഇത്തരം വാർത്ത നൽകിയിട്ടില്ലെന്നും വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. വിവിധ ഉത്സവ ഗ്രൂപ്പുകൾ, സംഘ്​പരിവാർ അനുകൂല ഗ്രൂപ്പുകൾ എന്നിവയിലാണ്​ ഇത്​ ഷെയർ ചെയ്യപ്പെട്ടത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ആന പീഡനത്തിനെതിരെ ശക്തമായ നിലപാടും നിയമ നടപടികളും നടത്തുന്നതാണ് വെങ്കിടാചലവും വെങ്കിടാചലത്തിന്റെ സംഘടനയും. കഴിഞ്ഞ ദിവസം ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് തൃശൂരിലെ ദേവസ്വത്തിനും സുരേഷ്‌ഗോപിക്കുമെതിരെ രംഗത്ത് വന്നിരുന്നു. വെങ്കിടാചലത്തിനെതിരെ നേരെത്തെയും വ്യാജ പ്രചാരണങ്ങളും സമൂഹ മാധ്യമങ്ങളിൽ അസഭ്യ പ്രചാരണവും ഭീഷണിയും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.