വിഷുക്കൈനീട്ടം വിതരണം

മാള: പുത്തൻചിറ ശ്രീനാരായണ ധർമം ട്രസ്റ്റ്, ശ്രീനാരായണ സാംസ്കാരിക സമിതി എന്നിവ വിഷുക്കൈനീട്ടം വിതരണവും വിശേഷാൽ പ്രാർഥന യോഗവും സംഘടിപ്പിച്ചു. പ്രാർഥന സദസ്സ്​ എസ്.എൻ.ഡി.പി ഡയറക്ടർ ബോർഡംഗം സി.കെ. യുധി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് എജുക്കേഷൻ കമ്മിറ്റി കൺവീനർ എ.ആർ. ദേവരാജൻ, പി.കെ. വിജയൻ, ടി.ആർ. ശിവൻ, പി.ഐ. രവി, എം.ജി. ജയൻ, ടി.എം. രാജു എന്നിവർ സംസാരിച്ചു. കാറിടിച്ച് വൈദ്യുതി തൂൺ തകർന്നു ആമ്പല്ലൂർ: നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി തൂൺ തകർന്നു. വ്യാഴാഴ്ച ഉച്ചക്ക്​ മണ്ണംപേട്ട കരുവാപ്പടിയിലാണ്​ അപകടം. വരന്തരപ്പിള്ളി ഭാഗത്തേക്ക് പോകുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ വീട്ടുമതിലിൽ ഇടിച്ചാണ് വാഹനം നിന്നത്. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകട കാരണം. യാത്രികർ പരിക്കില്ലാതെ രക്ഷപ്പെട്ടു. കെ.എസ്.ഇ.ബി ജീവനക്കാരെത്തിയാണ്​ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.