അംബേദ്കര്‍ സെറ്റില്‍മെന്‍റ്​ പദ്ധതി: ഊരുകൂട്ടം ചേര്‍ന്നു

ആമ്പല്ലൂർ: വരന്തരപ്പിള്ളി പഞ്ചായത്തിലെ ചക്കിപ്പറമ്പ് പട്ടികവര്‍ഗ സങ്കേതത്തില്‍ അംബേദ്കര്‍ സെറ്റില്‍മെന്‍റ്​ പദ്ധതി രൂപരേഖ തയാറാക്കാൻ പ്രഥമ ഊരുകൂട്ടം ചേര്‍ന്നു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ അജിത സുധാകരൻ അധ്യക്ഷത വഹിച്ചു. ഒരു കോടി രൂപ വകയിരുത്തിയ പദ്ധതിയില്‍ സമഗ്ര കുടിവെള്ള പദ്ധതി, ലൈഫില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഭവന നിർമാണം, ഭവന നവീകരണം, കമ്യൂണിറ്റി ഹാള്‍, നടപ്പാത, തടയണ, മണ്ണ്​ സംരക്ഷണ പ്രവൃത്തികള്‍ എന്നിവ ഉള്‍പ്പെടുത്താൻ തീരുമാനിച്ചു. നിര്‍വഹണ ഏജന്‍സിയായ നിര്‍മിതിയെ പ്രവര്‍ത്തനങ്ങളുടെ ഡി.പി.ആര്‍ തയാറാക്കാൻ ചുമതലപ്പെടുത്തി. ജില്ല പഞ്ചായത്ത്​ അംഗം വി.എസ്. പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത്​ അംഗം സദാശിവന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോകന്‍, വാര്‍ഡ് മെംബര്‍ ഷീല, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ ഇ.ആര്‍. സന്തോഷ്‌കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഉണ്ണി, ഊരുമൂപ്പന്‍ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.