വേനൽപ്പൂരം ക്യാമ്പ്​ സമാപിച്ചു

വേനൽപൂരം ക്യാമ്പ്​ സമാപിച്ചു ചാലക്കുടി: നായരങ്ങാടി ഗവ. യു.പി സ്കൂളിൽ അഞ്ച്​ ദിവസമായി നടന്ന 'വേനൽപൂരം 2022' ക്യാമ്പ്​ സമാപിച്ചു. യു.എൻ പുരസ്കാര ജേതാവ് ഡോ. കെ.ആർ. ശ്രീനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ്​ അംഗം ഇ.എ. ജയതിലകൻ അധ്യക്ഷത വഹിച്ചു. ഒരേസമയം രണ്ടു കേന്ദ്രങ്ങളിലായി നടന്ന ക്യാമ്പിൽ 110 വിദ്യാർഥികൾ പങ്കെടുത്തു. വിവിധ മേഖലകളിലെ പ്രതിഭകൾ ക്ലാസ്​ നയിച്ചു. പ്രധാനാധ്യാപിക കെ.എം. ശ്യാമള, ഷിജി, മേരി ഷിബി, പി.ടി.എ പ്രസിഡന്‍റ്​ ടി.എം. രതീശൻ, വൈസ് പ്രസിഡന്‍റ്​ എം.സി. സുകു, എം.പി.ടി.എ പ്രസിഡന്‍റ്​ രമ്യ ബാബു, ഉഷ പ്രേമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. ------- TCMChdy - 6 വേനൽപൂരം ക്യാമ്പ്​ ഡോ. കെ.ആർ. ശ്രീനി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.