മേലൂർ - അടിച്ചിലി റോഡിൽ വൻ കുഴി രൂപപ്പെട്ടു

പൈപ്പ്​ പൊട്ടി; മേലൂർ- അടിച്ചിലി റോഡിൽ വൻ കുഴി രൂപപ്പെട്ടു ചാലക്കുടി: സമീപകാലത്ത് നവീകരിച്ച മേലൂർ- അടിച്ചിലി റോഡിൽ വൻ കുഴി രൂപപ്പെട്ടു. പുഷ്പഗിരി പള്ളിക്ക് സമീപത്തെ റോഡിലാണ്​ കഴിഞ്ഞ ദിവസം കുഴിയുണ്ടായത്​. ജി.ഐ പൈപ്പ് പൊട്ടി വെള്ളം കുതിച്ചൊഴുകിയതാണ്​ കാരണം. അപകട സാധ്യതയെ തുടർന്ന് ഈ ഭാഗത്ത് താൽക്കാലിക തടസ്സം നിർമിച്ചു. രാത്രി ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾ അപകടത്തിൽപെടാനിടയുണ്ടെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. ആറ് കോടിയോളം രൂപ ചെലവിൽ സമീപകാലത്ത് നിർമിച്ചതാണ് ഈ റോഡ്. നിർമാണത്തിന്​ മുമ്പ്​ വാട്ടർ അതോറിറ്റിയുടെ പഴയ ജി.ഐ പൈപ്പുകൾ മാറ്റാത്തതാണ് വിനയായത്. റോഡിന്‍റെ ഉറപ്പ് പരിശോധിക്കുന്ന കാര്യത്തിൽ അധികൃതർ തികഞ്ഞ അനാസ്ഥയാണ്​ പുലർത്തിയതെന്ന്​ നാട്ടുകാർ പറയുന്നു. റോഡിൽ പലയിടത്തും ഇതുപോലെ പൈപ്പുകൾ പൊട്ടുന്നത് പതിവായിട്ടുണ്ട്​. ഇത് റോഡ് സുരക്ഷിതത്വത്തിന്​ തന്നെ ഭീഷണിയാണ്​. പൂലാനി- ഏഴാറ്റുമുഖം റോഡ്​ നവീകരണത്തെ തുടർന്ന് അടിച്ചിലി ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇതുവഴി തിരിച്ചു വിടുന്നതിനാൽ ഇവിടെ ഗതാഗതം വർധിച്ചിട്ടുണ്ട്​. എത്രയും വേഗം റോഡിലെ ഗർത്തം അടച്ച് അപകടങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. TCMChdy - 5 പുഷ്പഗിരിയിൽ റോഡിൽ പൈപ്പ് പൊട്ടി ഉണ്ടായ ഗർത്തം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.