കമാൽ വരദൂരിനും ഡോ. പി.പി.എൻ. ഭട്ടതിരിക്കും പി.കെ. സുനിൽകുമാറിനും ഹരിത ഫാർമസ്യൂട്ടിക്കൽസ്​ പുരസ്കാരം

തൃശൂർ: ഹരിത ഫാർമസ്യൂട്ടിക്കൽസ്​ മാധ്യമരംഗത്തെ സമഗ്ര സംഭാവനക്ക് നൽകുന്ന പുരസ്കാരത്തിന്​ ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ അർഹനായി. ആയുർവേദ ചികിത്സ രംഗത്തെ സമഗ്ര സംഭാവനക്ക് ഡോ. പി.പി.എൻ. ഭട്ടതിരിക്കും സംഗീതരംഗത്തെ സമഗ്ര സംഭാവനക്ക് പി.കെ. സുനിൽകുമാറിനും പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഓരോ വിഭാഗത്തിനും 25,000 രൂപയും ഫലകവും പ്രശസ്​തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. 11ന് രാവിലെ 10ന് വരന്തരപ്പിള്ളിയിൽ നടക്കുന്ന ഹരിത കുടുംബ സംഗമത്തിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ പുരസ്കാരം സമ്മാനിക്കും. ജനറൽ മാനേജർ കെ. രാമൻ, മീഡിയ മാനേജർ ആചാര്യ ആനന്ദ് കൃഷ്ണൻ, ശ്രീകുമാർ ആനമ്പല്ലൂർ, ചന്ദ്രവംശി വൈദ്യർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പടം: Kamal varadhoor കമാൽ വരദൂർ Dr.P.P.N Bhattathiri ഡോ. പി.പി.എൻ. ഭട്ടതിരി P.K SUNILKUMAR പി.കെ. സുനിൽകുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.