കെ-റെയിൽ: വാശിക്ക് പിന്നിൽ കള്ളക്കളി -വി. മുരളീധരൻ

തൃശൂർ: കെ-റെയിൽ നടപ്പാക്കാൻ കേരളം വാശിപിടിക്കുന്നതിന് പിന്നിൽ പുറത്തുപറയാൻ കഴിയാത്ത കള്ളക്കളി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അത് എത്ര കോടിയുടേതാണെന്ന് സി.പി.എം നേതാക്കൾക്ക് മാത്രമേ അറിയൂ എന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. അങ്ങനെ എന്തെങ്കിലുമില്ലാതെ ഇത്ര വാശിപിടിക്കേണ്ട കാര്യമുണ്ടോയെന്ന് സംശയിക്കണമെന്നും മന്ത്രി തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രാനുമതി ഇല്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ കാര്യമില്ല. മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അന്നുതന്നെയാണ് റെയിൽവേ മന്ത്രി പാർലമെന്‍റിൽ നിലപാട് വ്യക്തമാക്കിയത്. കേരളം സമർപ്പിച്ച പദ്ധതി 63,000 കോടിയുടേത്​ ആണെങ്കിലും ചെലവ്​ ലക്ഷം കോടിയിലും അധികമാകും. പദ്ധതി ഗുരുതര സാമൂഹിക പ്രത്യാഘാതവും പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടാക്കും. സിൽവർ ലൈൻ പദ്ധതി ഇന്ത്യൻ റെയിൽവേയുമായി ബന്ധിപ്പിക്കാൻ കഴിയില്ല. മറ്റ് സംസ്ഥാനങ്ങളിലേതുപോലെ അതിവേഗ ട്രെയിൻ സർവിസ് പദ്ധതി കേരളത്തിൽ നടപ്പാക്കാമെന്നും അതിനായി കേരളത്തിലെ പാളങ്ങളിൽ സാങ്കേതിക മേന്മ വർധിപ്പിക്കാനുള്ള നടപടി പരിഗണിക്കാമെന്നും റെയിൽവേ മന്ത്രി പാർലമെന്‍റിൽ പറഞ്ഞതാണ്​. കേന്ദ്ര നിലപാട് കോടതിയെയും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പറയുന്നത് നിയമപരമായി ചോദ്യം ചെയ്യാവുന്ന ഒരു വേദിയിലും അല്ല എന്നതാണ് ഗൗരവകരം. മുഖ്യമന്ത്രിയുടെ വാക്കുകളെയാണ് സംശയിക്കേണ്ടത്. കല്ലിടൽ നിർത്തിവെച്ചത് പാർട്ടി കോൺഗ്രസ് നടക്കുന്നതിനാലാണെന്നും മുരളീധരൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.