തൃശൂർ: സഹകരണ മേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുകയാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. നിധി കമ്പനികളുടെ അസോസിയേഷന്‍റെ സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പുകൾക്കും തിരിമറികൾക്കും അടുത്തിടെ കേരളത്തിൽതന്നെ നിരവധി ഉദാഹരണങ്ങളുണ്ട്. സാധാരണക്കാരുടെ പേരിൽ അവർ അറിയാതെ നേതൃത്വത്തിലുള്ള ചിലർ വൻ തുക വായ്പയെടുത്ത് കടക്കെണിയിലാക്കുന്ന പ്രവണത വർധിക്കുകയാണ്. ഇതുമൂലം വിശ്വാസ്യത നഷ്ടപ്പെട്ട സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ചെറുപ്പക്കാർ കടന്നുവരാൻ മടിക്കുന്ന സാഹചര്യത്തിലാണ് ഈ മേഖലയിൽ കേന്ദ്ര സർക്കാർ ഗുണകരമായ നിയന്ത്രണങ്ങൾ നടപ്പാക്കാൻ മുന്നോട്ടുവന്നതെന്നും അത് ഫെഡറലിസത്തിന് എതിരല്ലെന്നും മുരളീധരൻ പറഞ്ഞു. എൻ.സി.എ സംസ്ഥാന പ്രസിഡന്‍റ് ഡേവീസ് എ. പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എ. സലീഷ്, ട്രഷറർ ഡോ. എം.ജെ. ജോജു, സെക്രട്ടറിമാരായ എം. സുരേഷ്, ബിനീഷ് ജോസഫ്, ജനറൽ കൺവീനർ ഇ.എ. ജോസഫ്, സോണൽ പ്രസിഡന്‍റുമാരായ എം.വി. മോഹൻ, ഹേമചന്ദ്രൻ നായർ, പി.സി. നിധീഷ്, സേതു അടൂർ, പി.ആർ. സുബ്രഹ്മണ്യൻ, സംസ്ഥാന കോഓഡിനേറ്റർ ജിമ്മി ജോർജ് എന്നിവർ സംസാരിച്ചു. പടം: jn sat 03 നിധി കമ്പനീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തൃശൂരിൽ കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.