സൗജന്യ നേത്രരോഗ നിർണയ ക്യാമ്പ്

ആമ്പല്ലൂർ: പുതുക്കാട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥികളുടെ കൂട്ടായ്മയായ മധുരം മലയാളം മദിരാശി മുറ്റം ചാരിറ്റബിൾ ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ തിങ്കളാഴ്ച സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക് ഒന്ന്​ വരെയാണ് ക്യാമ്പ്. തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് സൗജന്യമായി നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ട്രസ്റ്റ് സെക്രട്ടറി പി. ദിലീപ് ഖാദി, ട്രഷറർ സി.ആർ. ജോജി, എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ.വി. ഗോപൻ, ഷാജി ജോർജ് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.