അടിപ്പാത നിർമാണ അനാസ്ഥക്കെതിരെ പ്രതിഷേധ ജ്വാല

ചാലക്കുടി: ദേശീയപാതയിൽ മുനിസിപ്പൽ കവലയിലെ അടിപ്പാത നിർമാണത്തിലെ അനാസ്ഥക്കും കണ്ണുതുറക്കാത്ത കരാർ കമ്പനിക്കെതിരെയും എ.ഐ.വൈ.എഫ് ചാലക്കുടി മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ പി.വി. വിവേക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ പി.സി. സജിത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം.ഡി. പ്രവീൺ, സി.പി.ഐ ചാലക്കുടി ലോക്കൽ സെക്രട്ടറി അനിൽ കദളിക്കാടൻ, മണ്ഡലം ജോയന്‍റ്​ സെക്രട്ടറി പി.സി. അയ്യപ്പൻ, കെ.എസ്. സുനോജ്, വൈസ് പ്രസിഡന്‍റ്​ ശ്യാമ സജീവൻ, ബൈജു അമ്പഴക്കാടൻ, പി.എസ്. രോഹിത്ത്, പോൾരാജ്, കെ.ജി. നിധീഷ് എന്നിവർ സംസാരിച്ചു. TCMChdy - 3 Aiyf Adippatha അടിപ്പാത നിർമാണത്തിലെ അനാസ്ഥക്കെതിരെ എ.ഐ.വൈ.എഫ് പ്രതിഷേധജ്വാല തെളിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.