വെള്ളിക്കുളങ്ങര: രോഗബാധിതനായി ചികിത്സക്ക് ബുദ്ധിമുട്ടുന്ന കൊടുങ്ങ സ്വദേശി അജിനാസിന് ഖത്തര്‍ കോടാലി കൂട്ടായ്മ സഹായം നല്‍കി. കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. ജെയ്‌സന്‍ വടക്കുംചേരിയാണ് അജിനാസിന്‍റെ വീട്ടിലെത്തി സഹായം കൈമാറിയത്. പഞ്ചായത്തംഗം കെ.ആര്‍. ഔസേഫ്, ഖത്തര്‍ കോടാലി കൂട്ടായ്മ പ്രതിനിധികളായ ശശി മണ്ണാംപറമ്പില്‍, സുരേഷ് കടുപ്പശ്ശേരിക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഖത്തർ കോടാലി കൂട്ടായ്മ അംഗങ്ങള്‍ തങ്ങളുടെ പ്രതിമാസ വേതനത്തില്‍ നിന്നാണ് നിശ്ചിത തുക മാസം തോറും നിര്‍ധന കുടുംബങ്ങളിലെ രോഗികള്‍ക്ക് നല്‍കിവരുന്നത്. TCM KDA 3 sahayam kaimari അജിനാസിന്‍റെ കുടുംബത്തിന് ഖത്തര്‍ കോടാലി കൂട്ടായ്മയുടെ സഹായം ഫാ. ജെയ്‌സന്‍ വടക്കുംചേരി കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.