യുവതിയുടെ മരണം: അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

ഗുരുവായൂര്‍: ഭാരതപ്പുഴയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഹരിതയുടെ മൃതദേഹം ഗുരുവായൂർ- എടപ്പുള്ളി റോഡിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വൈകീട്ട് ആറോടെയാണ് വീട്ടിലെത്തിച്ചത്. നഗരസഭ ശ്മശാനത്തില്‍ സംസ്കരിച്ചു. കാരക്കാട് കുറുവങ്ങാട്ടില്‍ സുരേഷ് കുമാറിന്‍റെ മകളാണ് ഹരിത (28). ശനിയാഴ്ച രാവിലെ മുണ്ടൂരിലെ ഭര്‍തൃവീട്ടിൽനിന്ന് കാണാതായ ഹരിതയെ തിങ്കളാഴ്ച രാവിലെയാണ് ഭാരതപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈപ്പത്തി അറ്റ നിലയിലായിരുന്നു മൃതദേഹം. മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭര്‍തൃവീട്ടുകാരുമായി പിണങ്ങി രണ്ടുമാസത്തോളം ഗുരുവായൂരിലെ വീട്ടിലായിരുന്ന ഹരിത ഒരാഴ്ച മുമ്പാണ് മുണ്ടൂരിലേക്ക് പോയതെന്ന് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.