തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ച മഹീന്ദ്ര ഥാർ മോഡൽ ജീപ്പ് ലേലം സംബന്ധിച്ച് പരാതിക്കാർക്ക് ബോധിപ്പിക്കാനുള്ളത് കേൾക്കാൻ ദേവസ്വം കമീഷണർ ഈ മാസം ഒമ്പതിന് ഹിയറിങ് നടത്തും. വാഹനം ലേലം ചെയ്ത് നൽകിയതിനെതിരെ ഹിന്ദു സേവാ സംഘം ഫയൽ ചെയ്ത കേസിൽ ഹിയറിങ് നടത്താൻ ദേവസ്വം കമീഷണർക്ക് ഹൈകോടതി നിർദേശം നൽകിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം ഒമ്പതിന് ഉച്ചക്ക് മൂന്നിന് ദേവസ്വം കമീഷണർ, ദേവസ്വം കോൺഫറൻസ് ഹാളിൽ ഹിയറിങ് നടത്തുന്നത്. കേസ് നൽകിയ സംഘടനയുടെ പ്രതിനിധികൾക്ക് പുറമെ പരാതിയുള്ള മറ്റുള്ളവർക്കും ഹിയറിങിനെത്താം. പരാതിക്കാർ സീൽ ചെയ്ത കവറിൽ രേഖാമൂലം ദേവസ്വം ഓഫിസിൽ പരാതി നൽകണം. sec.transport@kerala.gov.in അല്ലെങ്കിൽ ksrtccmd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും ഏപ്രിൽ ഒമ്പത് രാവിലെ 11ന് മുമ്പായി പരാതി നൽകാം. മഹീന്ദ്ര വഴിപാടായി നൽകിയ ഥാർ കഴിഞ്ഞ ഡിസംബർ 18നാണ് അമൽ മുഹമ്മദ് ലേലം ചെയ്തത്. ഒരാൾ മാത്രമേ ലേലത്തിനുണ്ടായിരുന്നുള്ളൂ. വാഹനം അമൽ മുഹമ്മദിന് നൽകാൻ ദേവസ്വം തീരുമാനിച്ചെങ്കിലും ഹിന്ദു സേവാസംഘം ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.