തൃശൂർ രണ്ടാം സ്ഥാനത്ത് ഗുരുവായൂര്‍: ഖേലോ മാസ്റ്റേഴ്സ് സംസ്ഥാന അത്‌ലറ്റിക് മത്സരത്തില്‍ 176 പോയൻറോടെ എറണാകുളം ജില്ല ഒന്നാമതെത്തി. 136 പോയൻറോടെ തൃശൂർ രണ്ടാം സ്ഥാനത്താണ്. 98 പോയൻറ് നേടിയ കണ്ണൂരിനാണ് മൂന്നാംസ്ഥാനം. ശ്രീകൃഷ്ണ കോളജില്‍ നടന്ന മത്സരത്തിൽ 200ലേറെ കായികതാരങ്ങൾ പങ്കെടുത്തു. ട്രാക്ക് സ്യൂട്ടണിഞ്ഞ് ഹൈജംപ് നടത്തിയാണ് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് കെ.ആര്‍. സാംബശിവന്‍ മേള ഉദ്ഘാടനം ചെയ്തത്. ഇന്തോനേഷ്യയിലും തായ്ലാൻഡിലും നടന്ന അന്തർദേശീയ മാസ്റ്റേഴ്സ് മീറ്റുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മെഡൽ നേടിയ താരമാണ് സാംബശിവൻ. ഇപ്പോൾ 50 വയസ്സിന് മുകളിലുള്ളവരുടെ സംസ്ഥാന വോളിബാൾ ടീം അംഗമാണ്. ഖേലോ മാസ്റ്റേഴ്സ് സംസ്ഥാന പ്രസിഡൻറ് വി.കെ. സരസ്വതി സമ്മാനങ്ങൾ നൽകി. സംസ്ഥാന ട്രഷറര്‍ പി.സി. രവി, ജില്ല സെക്രട്ടറി ഡെന്നി ജേക്കബ്, രാജന്‍ കുഞ്ഞിമംഗലം, ടി.വി. മണികണ്ഠലാല്‍ എന്നിവര്‍ സംസാരിച്ചു. ദേശീയ മാസ്റ്റേഴ്‌സ് മത്സരം ഏപ്രിൽ 30 മുതല്‍ മേയ് മൂന്നുവരെ ഡല്‍ഹിയില്‍ നടക്കും. tct gvr masters inauguration: ഗുരുവായൂരില്‍ നടന്ന ഖേലോ മാസ്റ്റേഴ്സ് സംസ്ഥാന അത്‌ലറ്റിക് മത്സരം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് കെ.ആര്‍. സാംബശിവന്‍ ഹൈജംപ് പ്രകടനത്തിലൂടെ ഉദ്ഘാടനം ചെയ്യുന്നു ------------- മേളയിലെ താരം പ്രഫ. മാത്യു മൂന്ന് സ്വർണമാണ് 88കാരൻ മാത്യു നേടിയത് ഗുരുവായൂര്‍: മൂന്നുസ്വർണം നേടി 88കാരൻ പ്രഫ. സി.പി. മാത്യു മേളയുടെ താരമായി. 100 മീറ്റര്‍ ഓട്ടം, ലോങ്ജംപ്, ഡിസ്‌കസ് ത്രോ എന്നീ ഇനങ്ങളിൽ സ്വർണം നേടിയാണ് മാത്യു ആതിഥേയ ജില്ലയുടെ അഭിമാനമായത്. എൽതുരുത്ത് സൻെറ് അലോഷ്യസ് കോളജിലെ ബോട്ടണി വിഭാഗം അധ്യാപകനായിരുന്ന ഇദ്ദേഹം സിങ്കപ്പൂർ, മലേഷ്യ, നേപ്പാൾ എന്നിവിടങ്ങളിൽ നടന്ന മാസ്റ്റേഴ്സ് മീറ്റുകളിൽ പങ്കെടുത്ത് രാജ്യത്തിനായി മെഡൽ നേടിയിട്ടുണ്ട്. സ്വര്‍ണവും വെള്ളിയുമൊക്കെയായി 200ലധികം മെഡലുകളാണ് ട്രാക്കില്‍നിന്നും ഫീല്‍ഡില്‍നിന്നുമായി മാത്യു കൊയ്തെടുത്തിട്ടുള്ളത്. ഫിറ്റ് ഇന്ത്യ മൂവ്മൻെറിലേക്ക് കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരിൽ ഒരാളായിരുന്നു. tct gvr masters long jump: ലോങ്ജംപിൽ പങ്കെടുക്കുന്ന 88കാരൻ പ്രഫ. സി.പി. മാത്യു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.