ഗവ. മെഡിക്കൽ കോളജിൽ സി.എച്ച് സെന്റർ ഇഫ്താറിന് തുടക്കമായി മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായുള്ള തൃശൂർ സി.എച്ച് സെന്ററിന്റെ ഇഫ്താർ ആരംഭിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികളുടെയും വിവിധ കെ.എം.സി.സികളുടെയും മറ്റു സുമനസ്സുകളുടെയും സഹകരണത്തോടെ കഴിഞ്ഞ 17 വർഷങ്ങളായി മുടക്കമില്ലാതെ നടന്നുവരുന്നതാണിത്. ആദ്യദിവസത്തെ നോമ്പുതുറ മുസ്‌ലിം ലീഗ് നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെതായിരുന്നു. മെഡിക്കൽ കോളജ് പരിസരത്ത് നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ ഉദ്ഘാടനം നിർവഹിച്ചു. മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്‍റ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം ഇ.പി. ഖമറുദ്ദീൻ, ജില്ല ഭാരവാഹികളായ കെ.എ. ഹാറൂൺ റഷീദ്, സി.എ. ജാഫർ സാദിഖ്, എം.എ. റഷീദ്, എം.വി. സുലൈമാൻ, ഉസ്മാൻ കല്ലാട്ടയിൽ, പി.എ. ഷാഹുൽ ഹമീദ്, മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് എ.എം. സനൗഫൽ, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ കെ.എ. ഷൗക്കത്തലി, സെലക്ട് മുഹമ്മദ്, എൻ. ഹംസ, സി.കെ. ബഷീർ, മുസ്‌ലിം യൂത്ത് ലീഗ് ജില്ല ഭാരവാഹികളായ പി.ജെ. ജഫീഖ്, ആർ.വി. ബക്കർ, മുസ്‌ലിം ലീഗ് നാട്ടിക പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.എ. കബീർ, ട്രഷറർ പി.എച്ച്. മുഹമ്മദ്, പി.എം. നൗഷാദ്, പി.എ. നൗഷാദ്, ഇ.എ. യൂസഫ്, ആസാദ് എരുമപ്പെട്ടി, അൻഷാദ് നാട്ടിക, എം.എം. മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.എം. അമീർ സ്വാഗതവും സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു. ഫോട്ടോ: tcr_ifthar തൃശൂർ സി.എച്ച്. സെന്റർ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജ് ഇഫ്താർ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.