മീനച്ചൂടിനെ തണുപ്പിച്ച് മഴ

തൃശൂർ: മീനച്ചൂടിനെ തണുപ്പിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. തൃശൂർ നഗരത്തിലും ആമ്പല്ലൂരിലും കോടാലിയിലും ഒല്ലൂരിലുമടക്കം ശക്തമായ മഴ ലഭിച്ചു. അര മണിക്കൂറിനുള്ളിൽ മഴയൊഴിഞ്ഞെങ്കിലും വിവിധയിടങ്ങളിൽ കനത്ത വെള്ളക്കെട്ടുണ്ടായി. റോഡ് പണി നടക്കുന്നതിനാൽ മണ്ണ് നീക്കിയിട്ടതിനാൽ ഇവിടെയൊക്കെ വെള്ളം ഒഴുകിപ്പോകാൻ ഇടയില്ലാത്തതും കെണിയായി. പടവരാട് റോഡിലുൾപ്പെടെ നിമിഷങ്ങൾ മാത്രം പെയ്ത മഴയിൽ മുട്ടോളം വെള്ളമുയർന്നത് ജനങ്ങളെ ആശങ്കയിലാക്കി. tcr_chr7 ഒല്ലൂർ പടവരാട് റോഡിൽ ഇന്നലെ പെയ്ത മഴയിൽ ഉയർന്ന വെള്ളം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.