ALERT.......... ചേർപ്പ്: മുത്തുള്ളിയാൽ തോപ്പിൽ ഒഴിഞ്ഞ പറമ്പിൽ യുവാവിന്‍റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മുത്തുള്ളിയാൽ കളിക്കത്ത് വീട്ടിൽ സുനിലാണ് (37) അറസ്റ്റിലായത്. മൃതദേഹം കൊണ്ടുപോയി കുഴിച്ച് മൂടാൻ സഹായിച്ചു എന്നതാണ് ഇയാളുടെ പേരിലുള്ള കേസ്. ചേർപ്പ് സി.ഐ ടി.വി. ഷിബുവും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാർച്ച് 24നാണ് മുത്തുള്ളിയാൽ തോപ്പിൽ കൊട്ടെക്കാട് പറമ്പിൽ പരേതനായ ജോയിയുടെ മകൻ ബാബുവിന്‍റെ (28) മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സഹോദരൻ സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് 15 മുതൽ ബാബുവിനെ കാണാനില്ലെന്ന് ചേർപ്പ് പൊലീസിൽ ബാബുവിന്‍റെ അമ്മ പരാതി നൽകിയിരുന്നു. കോടതി റിമാൻഡ് ചെയ്ത പ്രതി സാബുവിനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സഹായി സുനിലിനെപ്പറ്റി അറിഞ്ഞത്. മുത്തുള്ളിയാൽ തോപ്പിൽ 2012ൽ സുമേഷ് എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് സുനിൽ. TCK .....CHP sunil: സുനിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.