കയ്പമംഗലം: ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് ജില്ല പഞ്ചായത്തിൽനിന്ന് അനുവദിച്ച ഫർണിച്ചറിന്‍റെ വിതരണം നടത്തി. ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.എസ്. ജയ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കെ.പി. ഷാജി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ പി.കെ. സുകന്യ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഇ.ജി. സജിമോൻ, വൈസ് പ്രിൻസിപ്പൽ വി.വി. സായ, വി.എച്ച്.സി പ്രിൻസിപ്പൽ സി.എസ്. അഞ്ജലി, കെ.എസ്. സന്തോഷ്, കെ.സി. ഗംഗ, വി.എസ്. സുഭിരാജ്, സ്നേഹ സുനിൽ എന്നിവർ സംസാരിച്ചു. മൂന്ന് ലക്ഷം രൂപയുടെ ഫർണിച്ചറാണ് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.