സി.പി.എം പാർട്ടി കോൺഗ്രസ്: പതാക ജാഥക്ക് ജില്ലയിൽ ആവേശകരമായ വരവേൽപ്

തൃശൂർ: സി.പി.എം പാർട്ടി കോൺഗ്രസിന് സമ്മേളന നഗരിയിൽ ‍ഉയർത്താനുള്ള പതാക ജാഥക്ക് ജില്ലയിൽ ആവേശകരമായ വരവേൽപ്. രാവിലെ ജില്ല അതിർത്തിയായ പൊങ്ങത്ത് കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി കെ. രാധാകൃഷ്ണൻ, മന്ത്രി ആർ. ബിന്ദു, ജില്ല സെക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം എ.സി. മൊയ്തീൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കൊരട്ടി, ചാലക്കുടി, പേരാമ്പ്ര, കൊടകര, നന്തിക്കര, പുതുക്കാട്, ഒല്ലൂർ, കുരിയച്ചിറ എന്നിവിടങ്ങളിലും തൃശൂരിൽ അഴീക്കോടൻ കുത്തേറ്റ് വീണ ചെട്ടിയങ്ങാടി, കോലഴി, അത്താണി എന്നിവിടങ്ങളിലും സ്വീകരണങ്ങൾക്ക് ശേഷം വടക്കാഞ്ചേരിയിൽ സമാപിച്ചു. പുന്നപ്ര-വയലാർ രക്തസാക്ഷി കുടീരത്തിൽനിന്നുമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ക്യാപ്റ്റനായുള്ള പതാക ജാഥ ആരംഭിച്ചത്. വടക്കാഞ്ചേരിയിൽ നടന്ന സമാപന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗവും ഇടതുമുന്നണി കൺവീനറുമായ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ വടക്കാഞ്ചേരിയിൽ ആരംഭിച്ച് അകമല, ആറ്റൂർ ഗേറ്റ്, ചെറുതുരുത്തി പാലത്തിലും സ്വീകരണങ്ങൾക്ക് ശേഷം ജില്ല വിടും. നിരവധി അത്​ലറ്റുകളാണ് പതാകയേന്തി ജാഥയെ അനുഗമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.