രൗദ്രതാളവും ചിലമ്പൊലി നാദവും വീണ്ടെടുത്ത ശ്രീകുരുംബക്കാവിൽ ഇന്ന് കാവുതീണ്ടൽ

കൊടുങ്ങല്ലൂർ: കോവിഡിന്‍റെ രണ്ട് വർഷത്തിന് ശേഷം ഭരണിയുടെ രൗദ്രതാളം വീണ്ടെടുത്ത് ശ്രീകുരുംബക്കാവ്. ഉറഞ്ഞ് തുള്ളി ദേവീസന്നിധിയിലേക്ക് ഓടിക്കയറുന്ന കോമരങ്ങൾ ഭക്തിപാരവശ്യത്താൽ ശിരസ്സിൽ വെട്ടി രക്തമൊഴുക്കി അലറുന്ന കാഴ്ചകളാൽ മുഖരിതമാണ് ഭരണിക്കാവ്. 'രേവതി ഇരച്ചിൽ' നടന്ന ശനിയാഴ്ച ഭക്തർ ശ്രീകുരുംബക്കാവിലേക്ക് തള്ളിക്കയറി. അശ്വതി കാവുതീണ്ടൽ നടക്കുന്ന ഞായറാഴ്ചയും ഭക്തരുടെ ഒഴുക്ക് പാരമ്യത്തിലെത്തും. ശനിയാഴ്ച സന്ധ്യയോടെ തെളിഞ്ഞ പുണ്യദായകമെന്ന് വിശ്വസിക്കപ്പെടുന്ന രേവതി വിളക്ക് ഭർശിക്കാൻ ഭക്തർ ക്ഷേത്ര സന്നിധിയിലേക്ക് ഇരച്ചുകയറി. ഇതിനെയാണ് 'രേവതി ഇരച്ചിൽ' എന്ന് പറയുന്നത്. ദാരികനുമായുള്ള യുദ്ധത്തിൽ ദേവി വിജയംവരിച്ചതിന്‍റെ അടയാളമാണ് രേവതി വിളക്കെന്നും കരുതപ്പെടുന്നു. ഞായറാഴ്ച വൈകീട്ട് 4.15നാണ് കാവുതീണ്ടൽ. വർഷത്തിൽ ഒരിക്കൽ ഭരണി കാവുതീണ്ടൽ ദിവസം മാത്രം നടക്കുന്ന ഏറെ രഹസ്യമായ തൃച്ചന്ദന ചാർത്ത് പൂജക്ക് ശേഷം കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ അനുമതി നൽകുന്നതോടെയാണ് കാവുതീണ്ടൽ. രേവതി ദിവസം വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ ഇളമുറക്കാരോടൊപ്പം ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ നട തുറന്ന് ദർശനം നടത്തി. TCG KDR.BARANI.KOMAARANGAL ഭരണിക്കാവിൽ ഉറഞ്ഞ് തുള്ളുന്ന കോമരങ്ങൾ TCG.KDR.BARANI KUNHUNNI RAJA കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണിരജ ഇളമുറക്കാരോടൊപ്പം ക്ഷേത്ര ദർശനത്തിന് വരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.