ഭാര്യയെ കഴുത്തറുത്ത്​ കൊല്ലാൻ ശ്രമിച്ച നേപ്പാൾ സ്വദേശി അറസ്റ്റിൽ

ചാലക്കുടി: വീട്ടിൽ വഴക്കിനിടെ ഭാര്യയെ കറിക്കത്തി കൊണ്ട് കഴുത്തറുത്ത്​ കൊല്ലാൻ ശ്രമിച്ച നേപ്പാൾ സ്വദേശി അറസ്റ്റിൽ. എലിഞ്ഞിപ്രയിൽ വാടകവീട്ടിൽ താമസിക്കുന്ന നിഗംരാജ ബാറാണ്​ (43) അറസ്റ്റിലായത്. കഴുത്തിനും കൈക്കും ഗുരുതരമായ മുറിവേറ്റ ഭാര്യ ഗീത നിഗമിനെ (28) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എലിഞ്ഞിപ്രയിലെ ഹോട്ടലിലാണ് ദമ്പതികൾ ജോലിചെയ്യുന്നത്. കഴിഞ്ഞ 25ന് വൈകീട്ട് ഏഴിനാണ്​ സംഭവം ഉണ്ടായത്. എസ്.എച്ച്.ഒ കെ.എസ്. സന്ദീപ്, എസ്.ഐ സി.വി. ഡേവീസ് എന്നിവരാണ്​ പ്രതിയെ അറസ്റ്റ്​ ചെയ്തത്​. എ.എസ്.ഐ കെ.എ. കൃഷ്ണൻ, സി.പി.ഒ പി.എ. അഭിലാഷ്, സി.പി.ഒ ജെസ്​ലിൻ തോമസ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. TCMChdy - 3 പ്രതി നിഗംരാജ ബാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.