വടക്കുംനാഥനിൽ ആനയെ നടയിരുത്തി

800 ഗ്രാമിൽ സ്വർണ ആനയും ഒരു കോടിയും ഭക്തന്‍റെ വഴിപാട് തൃശൂർ: ദേശീയ പണിമുടക്ക് നാളിൽ വടക്കുംനാഥൻ ക്ഷേത്രത്തിൽ ആനയെ നടയിരുത്തി. ഒല്ലൂർ സ്വദേശിയും വ്യവസായിയുമായ ഭക്തന്‍റെ വഴിപാടായാണ് ആനയെ നടയിരുത്തിയത്. കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ പഴയന്നൂർ ശ്രീരാമൻ ആനയെ കരിമ്പടവും പട്ടും വിരിച്ച് ഇരുത്തി പ്രതീകാത്മകമായി നടയിരുത്തി. സ്വർണത്തിൽ തീർത്ത 800 ഗ്രാം തൂക്കം വരുന്ന ആനയുടെ ശിൽപവും ഒരു കോടി രൂപയും ദേവസ്വത്തിൽ സമർപ്പിച്ചു. ബലിക്കല്ലിന് സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു നടയിരുത്തൽ ചടങ്ങ്. ദേവസ്വം അസി. കമീഷണർ എം.ജി. ജഗദീഷ്, മാനേജർ പി. കൃഷ്ണകുമാർ, സമിതി പ്രസിഡന്റ് പി. പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ. ഹരിഹരൻ, പി. ശശിധരൻ, രാമകൃഷ്ണൻ, 'ജീവധനം' മാനേജർ ഇ.ഡി. അഖിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.