വർഗീയ ചിന്തകള്‍ വേരുപിടിച്ച ഒരുനാടായി കേരളം മാറി -സച്ചിദാനന്ദന്‍ തൃശൂർ: വർഗീയ ചിന്തകള്‍ വേരുപിടിച്ച ഒരുനാടായി കേരളം മാറിയെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദൻ. സാംസ്‌കാരിക ഉന്നത സമിതി സംഘടിപ്പിക്കുന്ന തേക്കിന്‍കാട് ഫെസ്റ്റിവലിന്റെ രണ്ടാം ദിവസത്തില്‍ നടന്ന സ്വാതന്ത്ര്യാനന്തര കേരളവും സാംസ്‌കാരിക മുന്നേറ്റവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാര്‍വദേശീയമായ സാഹോദര്യത്തിന്റെയും സര്‍വമത സൗഹാര്‍ദത്തിന്റെയും നാടാണ് കേരളം. ഇതെല്ലാം ചേര്‍ന്നതാണ് കേരളീയത അഥവാ കേരളത്തിന്റെ സ്വത്വബോധം. ഈ സ്വത്വബോധത്തില്‍ വിടവുകളുണ്ടാകുന്നുണ്ടോ എന്നാണ് നാമിന്ന് പരിശോധിക്കേണ്ടത്. നവോത്ഥാനം ചരിത്രമായി മാറിയ ഒരു സംഭവമല്ല, ഇന്നും തുടരേണ്ടതും എന്നും നിലനിര്‍ത്തേണ്ടതും സദാ പൂരിപ്പിക്കേണ്ടതുമായ ഒന്നാണെന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു. മുരളി പെരുനെല്ലി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. എം.എന്‍. വിനയകുമാര്‍, ജലീല്‍ ടി. കുന്നത്ത്, ഡോ. പ്രഭാകരന്‍ പഴശ്ശി എന്നിവര്‍ സംസാരിച്ചു. tr thekkin kad തേക്കിന്‍കാട് ഫെസ്റ്റിവലില്‍ സ്വാതന്ത്ര്യാനന്തര കേരളവും സാംസ്‌കാരിക മുന്നേറ്റവും സെമിനാര്‍ സാഹിത്യ അക്കാദമി പ്രസിഡന്‍റ് സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.