ചാലക്കുടിയെ തിമിരമുക്തമാക്കാൻ "ജ്യോതിർഗമയ" പദ്ധതിയുമായി എം.പി

ചാലക്കുടിയെ തിമിരമുക്തമാക്കാൻ 'ജ്യോതിർഗമയ' പദ്ധതിയുമായി എം.പി ചാലക്കുടി: 'ഒപ്പമുണ്ട് എം.പി' പദ്ധതിയുടെ ഭാഗമായി ചാലക്കുടി ലോക്​സഭ മണ്ഡലത്തെ തിമിരമുക്ത മണ്ഡലമാക്കുകയെന്ന ലക്ഷ്യത്തോടെ 'ജ്യോതിർഗമയ' സൗജന്യ നേത്രചികിത്സ ക്യാമ്പ്​ നടത്തുന്നു. മമ്മൂട്ടി കെയർ ആൻഡ്​ ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷനും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി കാഴ്ച 02 കെ 21 പദ്ധതിയും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ നേത്രചികിത്സാ ക്യാമ്പിന്റെ ആദ്യഘട്ടം ഏപ്രിൽ രണ്ടിന്​ രാവിലെ രാവിലെ 8 .30 മുതൽ വൈകീട്ട് നാലുവരെ ചാലക്കുടി എസ്.എൻ. ഓഡിറ്റോറിയത്തിൽ നടക്കും. ചാലക്കുടി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ 10,000 പേർ പരിപാടിയിൽ പങ്കെടുക്കും. ആയിരത്തോളം പേർക്ക് തിമിര ചികിത്സയും ലഭ്യമാക്കുമെന്ന് വാർത്ത സമ്മേളനത്തിൽ ബെന്നി ബഹനാൻ എം.പി, സനീഷ് കുമാർ ജോസഫ് എം.എൽ.എ, നഗരസഭ അംഗം എബി ജോർജ് എന്നിവർ അറിയിച്ചു. വിശദവിവരങ്ങൾക്ക്​ ഫോൺ: 0484 2452700.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.